വിജയ്ക്ക് ഗവര്‍ണറുടെ ചെക്ക്; മുഖ്യമന്ത്രി സ്ഥാനം കിട്ടുമോ?

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ സൂപ്പര്‍സ്റ്റാര്‍ വിജയിയുടെ പാര്‍ട്ടിക്ക് അധികാരത്തിലെത്തുന്നതിന് തമിഴ്‌നാട് ഗവര്‍ണറുടെ നിലപാട് പാരയാകുമോ? മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന് കണക്കു കൂട്ടിയിരിക്കുന്നതിനിടയിലാണ് വിജയിക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ പുതിയ വെല്ലുവിളി. കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന നിലപാടിലാണ് ഗവര്‍ണര്‍. കോണ്‍ഗ്രസ് പിന്തുണക്ക് പിന്നാലെ 113 എം എല്‍ എമാര്‍ ഒപ്പിട്ട കത്താണ് വിജയ്യും ടി വി കെ പാര്‍ട്ടിയും നല്‍കിയത്. എന്നാല്‍ 234 അംഗ നിയമസഭയില്‍ 118 എന്ന നിര്‍ണായക സംഖ്യ കടന്നാല്‍ മാത്രമേ ഭൂരിപക്ഷമാകും. 118 എം എല്‍ എമാര്‍ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന നിലപാടിലാണ് ഗവര്‍ണര്‍. അങ്ങനെയെങ്കില്‍ മാത്രമേ സത്യപ്രതിജ്ഞക്ക് അനുവാദം നല്‍കു എന്നാണ് നിലപാട്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. അറ്റോര്‍ണി ജനറാലിന്റെ ഉപദേശമാണ് തേടിയത്. 5 പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്.
234 അംഗ നിയമസഭയില്‍ 108 സീറ്റുകളിലാണ് വിജയിയുടെ ടി വി കെ വിജയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാന്‍ ഇനിയും സീറ്റുകള്‍ വേണം. അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസ് പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ഇതോടെ സീറ്റുകളുടെ എണ്ണം 113 ആയി. ഡി എം കെ സഖ്യകക്ഷികളായ സി പി ഐ (രണ്ട് സീറ്റുകള്‍), സി പി എം (രണ്ട് സീറ്റുകള്‍), വി സി കെ (രണ്ട് സീറ്റുകള്‍) എന്നിവരുടെ പിന്തുണയും ടി വി കെ പ്രതീക്ഷിക്കുന്നുണ്ട്. ഈ പാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *