മലപ്പുറം: രാജ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ നടപടി ഗുരുതര വീഴ്ചയാണെന്നും ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവെക്കണമെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
തുടരെ ആവര്‍ത്തിക്കുന്ന പരീക്ഷാ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കഴിവുകേടാണ്, രാജ്യത്ത് ഇരുപത്തി നാല് ലക്ഷം വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സ്വപ്നങ്ങളെ ഇല്ലാതാക്കാനാണ് വിദ്യാഭ്യാസ മാഫിയകളുമായി ചേര്‍ന്ന് ഈ ക്രിമിനലുകള്‍ ശ്രമിച്ചിട്ടുള്ളത് പരീക്ഷ നടത്തിപ്പിലെ വീഴ്ചയും, അഴിമതിയും വെച്ച് പൊറുപ്പിക്കാന്‍ ആവില്ലെന്നും ഫ്രറ്റേണിറ്റി നേതാക്കള്‍ പറഞ്ഞു.
മലപ്പുറം കുന്നുമ്മല്‍ നടന്ന പ്രകടനവും പ്രതിഷേധ സംഗമവും സംസ്ഥാന ജനറല്‍ സെക്രട്ടറി ബാസിത് താനൂര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അമീന് യാസിര്‍ വൈസ് വൈസ് പ്രസിഡന്റ്മാരായ അജ്മല്‍ ഷഹീന്, സാബിറ ശിഹാബ്, സുജിത് അങ്ങാടിപ്പുറം സെക്രട്ടറിമാരായ ജംഷീര്‍ ചെറുകോട്, ഷബീര്‍ പി.കെ, ഷിബിലി മസ്ഹര്‍, മാഹിര്‍ വികെ, ഹംന സി എച്ച്, സമാഈമാന്,ഷാറൂന്‍ അഹമ്മദ്, ഫായിസ് കെ. എ, എന്നിവര്‍ പങ്കെടുത്തു.
