വയനാട് : നിയോജകമണ്ഡലത്തില്‍ നാലര വര്‍ഷംകൊണ്ട് 147 കോടി രൂപയുടെ റോഡ്, പാലം വികസനം പക്രന്തളം മാനന്തവാടി റോഡിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പില്‍നിന്ന് പത്ത്കോടി രൂപ അനുവദിച്ചതായി പട്ടികവര്‍ഗ്ഗക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ബി.എം. ആന്റ് ബി.സി. രീതിയില്‍ നിര്‍മ്മാണം നടത്തുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. നെടുമ്പാല പള്ളിക്കവല ഏഴാഞ്ചിറകുരിശുകവലമുക്കംകുന്ന് റോഡിന് മൂന്ന് കോടി രൂപയും കല്‍പ്പറ്റ മാനന്തവാടി റോഡിന് 5.85 കോടി രൂപയും സുല്‍ത്താന്‍ ബത്തേരി ചേലമ്പാടി റോഡിന് നാല് കോടി രൂപയും അനുവദിച്ച് ഉത്തരവായിട്ടുണ്ട്. സംസ്ഥാനത്തെ 200 റോഡുകള്‍ക്കായി 561 കോടി രൂപയാണ് പുതിയ ഭരണാനുമതിയിലൂടെ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിട്ടുള്ളത്. പക്രന്തളം മാനന്തവാടി റോഡില്‍ നാലാംമൈല്‍ മുതല്‍ തരുവണ വരെയുള്ള ഭാഗത്തെ ടാറിംഗ് ജോലികള്‍ മൂന്നുകോടി രൂപ ചെലവില്‍ കഴിഞ്ഞവര്‍ഷം നടത്തിയിരുന്നു. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതോടെ ഏകദേശം 175 കോടി രൂപ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും മാത്രമായി മാനന്തവാടി മണ്ഡലത്തില്‍ ചിലവഴിക്കാനാകും.
