മലപ്പുറം: കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ ഓഡിറ്റോറിയത്തിന് കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ പേരിടും. ശനിയാഴ്ച സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ആണ് നാമകരണം നടത്തുക. വൈദ്യര്‍ സ്മാരകത്തിന്റെ സ്ഥാപക ചെയര്‍മാനായിരുന്നു മുസ്്‌ലിം ലീഗ് നേതാവും മുന്‍ എം.പിയുമായിരുന്ന കൊരമ്പയില്‍ അഹമ്മദ് ഹാജി.
മാപ്പിളകലാ അക്കാദമിയുടെ ഒന്നാം നിലയിലാണ് ഓഡിറ്റോറിയം. ചടങ്ങില്‍ ഡോഃ എം എന്‍ കാരശ്ശേരി രചിച്ച മോയിന്‍കുട്ടി വൈദ്യാരുടെ കലയും കാലവും എന്നഗ്രന്ഥം മന്ത്രി കെ സി ജോസഫ് സീതി കെ വയലാറിന് നല്‍കി പ്രകാശനം ചെയ്യും. കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ നേതൃപ്പാടവും അര്‍പ്പണ ബോധവും കൊണ്ട് മാത്രമാണ് മോയിന്‍കുട്ടി വൈദ്യാര്‍സ്മാരകം 20 ശേഷമാണെങ്കിലും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചതെന്ന് സ്്മാരക കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മളനത്തില്‍ പറഞ്ഞു. നാമകരണ ചടങ്ങില്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ സി പി സൈതലവി അദ്ധ്യക്ഷത വഹിക്കും.
