രജിസ്‌ട്രേഷനില്‍ ഓണ്‍ലൈന്‍ വേണ്ടെന്ന് ആധാരമെഴുത്തുകാര്‍

മലപ്പുറം: രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനെതിരെ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. പുതിയ സംവിധാനം പിന്‍വലിക്കണമെന്ന് സംഘാടനാ ഭാരവിഹാകള്‍ ആവശ്യപ്പെട്ടു. ജനുവരി രണ്ടിന് എടവണ്ണപ്പാറ എം.സി മാളില്‍ നടക്കുന്ന ജില്ലാ സമ്മേളനം ഈ വിഷയം ചര്‍ച്ച ചെയ്യും. ആധാരം എഴുത്തുകാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായവര്‍ക്ക് ഉപഹാരം നല്‍കും. ആധാരം എഴുത്തുകാരിലെ ജനപ്രതിനിധികളെ ആദരിക്കും.

രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണം. ആധാരം എഴുത്ത് ലൈസന്‍സികള്‍ക്കായി സംവരണം ചെയ്യണം. ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം. ക്ഷേമിധി ബോര്‍ഡിന്റെ ചുമതല സംഘടനക്ക് നല്‍കണമെന്നും അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പെരുമ്പള്ളി മുഹമ്മദ് ഹംസഹാജി, സെക്രട്ടറി സി പി അശോകന്‍, ട്രഷറര്‍ അനില്‍ മേലാറ്റൂര്‍, പി മുഹമ്മദാലി, എസ് പ്രകാശ് എന്നിവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *