തിരുവനന്തപുരം: ആര്‍എസ്എസ് തീരുമാനമെടുത്താല്‍ മുഖ്യമന്ത്രിക്ക് കേരളത്തിലും പുറത്തിറങ്ങിനടക്കാനാകില്ലെന്ന് ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍. ജനാധിപത്യ രീതിയില്‍ സിപിഎമ്മിന് ശവമഞ്ചമൊരുക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മംഗലാപുരത്ത് നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് തടയുമെന്ന് ആര്‍എസ്എസ് പറഞ്ഞിരുന്നു. എന്നാല്‍ അവസാന നിമിഷം അവര്‍ ആ നിലപാടില്‍ നിന്ന് പിന്മാറുകയും, പരിപാടിയില്‍ പങ്കെടുത്ത പിണറായിയുടെ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസവും ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
