പി.കൃഷ്ണദാസിന് ജാമ്യം

കൊച്ചി: ലക്കിടി കോളജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൃഷ്ണദാസിന്റെ അറസ്റ്റ് നിയമപരമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് ഗുരുതര വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടി വേണമെന്ന ഉത്തരവോടു കൂടിയാണ് കോടതി കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്.

ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളെല്ലാം ചട്ടവിരുദ്ധമാണ്. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷമാണ് ജാമ്യമില്ലാവകുപ്പ് ചുമത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം പ്രതികള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയായിരുന്നു. എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലും കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയില്ല. പ്രതിക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അടിയന്തരമായി കൃഷ്ണദാസിനെ മോചിപ്പിക്കണണെന്നും കോടതി ഉത്തരവിട്ടു.

പ്രതിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്‍ ബോധപൂര്‍വം വൈകിച്ചു. പരാതിക്കാരനായ ഷഹീര്‍ ഷൗക്കത്തലിയുടെ മൊഴികളിലെ വൈരുധ്യത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരന്വേഷണവും നടത്തിയിട്ടില്ല. ചിലരെ കേസില്‍ ബോധപൂര്‍വം പ്രതി ചേര്‍ക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *