റേഷന്‍ കാര്‍ഡിന പകരം സ്മാര്‍ട്ട് കാര്‍ഡ്

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാര്‍ റേഷന്‍ കാര്‍ഡുകള്‍ക്കു പകരം സ്മാര്‍ട്ട് കാര്‍ഡുകള്‍ പുറത്തിറക്കി. കാര്‍ഡുകളുടെ വിതരണോത്ഘാടനം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഉദ്ഘാടനം ചെയ്തു. മെയ് മാസത്തോടെ സംസ്ഥാനത്ത് മുഴുവന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനാകുമെന്നും, ജനങ്ങള്‍ക്ക് ഇനി റേഷന്‍ കാര്‍ഡുകള്‍ക്കു പകരം സാധനങ്ങള്‍ വാങ്ങുന്നതിന് സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്  1.89 കോടി സ്മാര്‍ട്ട് കാര്‍ഡുകള്‍ പുറത്തിറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ഏകദേശം 330 കോടിയിലധികം തുക ചെലവഴിച്ചാണ് ഈ പുതിയ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *