മിയാമി ഓപ്പണ്‍ സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് വനിതാ ടെന്നീസ് താരമായി ജൊഹാന

മിയാമി: ബ്രിട്ടന്റെ ജൊഹാന കോണ്ട മിയാമി ഓപ്പണ്‍ ജേതാവ്. ഡെന്‍മാര്‍ക്കിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ കരോളിന്‍ വോസ്‌നിയാക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ജൊഹാന കിരീടം നേടിയത്.സ്‌കോര്‍: 64, 63. മിയാമി ഓപ്പണ്‍ ജേതാവാകുന്ന ആദ്യ ബ്രിട്ടീഷ് വനിതാ ടെന്നീസ് താരമാണ് ജൊഹാന.

2015 ജൂണില്‍ 146ാം റാങ്കിലായിരുന്ന ജൊഹാനയ്ക്കു മിയാമി വിജയത്തോടെ 11ാം റാങ്കിലേക്ക് ഉയരാനും കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *