പ്രവാചക നിന്ദ നടത്തിയ മലയാളിയെ ബഹറൈനില്‍ അറസ്റ്റ് ചെയ്തു

മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി മോശമായ രീതിയില്‍ പ്രചരണം നടത്തിയ മലയാളിയെ ബഹ്‌റൈന്‍ പോലീസഅറസ്റ്റ് ചെയ്തു. ബഹ്‌റൈന്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറാണിയാള്‍. പ്രതിയുടെ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി തെറ്റായ രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയുടെ ഫെസ്ബുക്ക് വാളിലും കമന്റുകളിലും സമാനമായ നിരവധി പ്രതികരണങ്ങളാണ് കണ്ടെത്തിയത്. കൂട്ടത്തില്‍, ബഹ്‌റൈനിലുള്ള അധികൃതര്‍ക്ക് തന്നെ പിടികൂടാനാകില്ലെന്നും പ്രതി അവകാശപ്പെട്ടിരുന്നു.

ഇത്തരം പ്രതികരണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ബഹ്‌റൈനിലെ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. പ്രവാചക നിന്ദ നടത്തിയ വ്യക്തിയെ വിമര്‍ശിച്ച് ബഹ്‌റൈനിലെ നിരവധി മലയാളികളാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *