കോഴിക്കോട്: പട്ടികജാതി/വര്‍ഗ വിഭാഗത്തിലുളള സ്വയം തൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും അവരുടെ പരമ്പരാഗത പൈതൃക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്െണ്ടത്തുന്നതിനുമായി പട്ടികജാതിവര്‍ഗ വികസന വകുപ്പുകളുടേയും കിര്‍ടാഡ്സിന്റേയും ആഭിമുഖ്യത്തില്‍ ദേശീയ നാടന്‍കലാമേള എന്ന പേരില്‍ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയും കലാമേളയും സംഘടിപ്പിക്കുന്നു. പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉല്പ്പാദനത്തിലേര്പ്പെട്ട വ്യക്തികള്‍, സൊസൈറ്റികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. മേളയില്‍ പങ്കെടുക്കുന്നതിനും ഉല്പന്നങ്ങള് വിറ്റഴിക്കുന്നതിനും താല്പര്യമുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികളും സംഘടനകളും സൊസൈറ്റികളും ഉല്പന്നങ്ങളുടെ വിശദമായ വിവരം, അപേക്ഷകരുടെ പൂര്‍ണ മേല്‍ വിലാസം (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ). ജാതി സര്‍ട്ടിഫിക്കറ്റ്, രണ്ടണ്ണ്് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജനുവരി 20 ന് മുമ്പ് ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം. ഒരു കുടുംബത്തിലുള്ളവര്‍ക്ക് ഒന്നിലധികം സ്റ്റാള്‍ അനുവദിക്കില്ല. പൈതൃകമായ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നവരുടെ അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസുമായോ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0471 2737218, 0471 2315375
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
