കാലിക്കറ്റ് സര്‍വകലാശാലാ വാര്‍ത്തകള്‍

ഫാഷന്‍ ഡിസൈനിംഗ് അസിസ്റ്റന്റ് പ്രൊഫസര്‍: അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗിലെ ബി.എസ്.സി, എം.എസ്.സി കോഴ്‌സുകള്‍ക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജനുവരി 21 വരെ അപേക്ഷിക്കാം. പ്രതിമാസ മൊത്തശമ്പളം 22,000 രൂപ (നെറ്റ് ഇല്ലാത്തവര്‍ക്ക് 20,000 രൂപ). പ്രായം: 2016 ജനുവരി ഒന്നിന് 65 വയസ് കവിയരുത്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ബി.ബി.എ-എല്‍.എല്‍.ബി ആറാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ജനുവരി 22-നും, നാലാം സെമസ്റ്റര്‍ പരീക്ഷ ഫെബ്രുവരി അഞ്ചിനും  രാവിലെ 9.30-ന് ആരംഭിക്കും. കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ ബി.എ അഫ്‌സല്‍-ഉല്‍-ഉലമ പാര്‍ട്ട് ഒന്ന്, രണ്ട് സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫെബ്രുവരി അഞ്ചിന് ആരംഭിക്കും.

എം.ബി.എ പുനര്‍മൂല്യനിര്‍ണയ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ എം.ബി.എ (സിയുസിഎസ്എസ്) ഡിസംബര്‍ 2014 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് 23-നകം ലഭിക്കണം.

പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എസ്.സി ബയോകെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ തമിഴ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 18 വരെ ഓണ്‍ലൈനില്‍

അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) പരീക്ഷാഫലം (ഏപ്രില്‍ 2015) വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 19 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

അറബി ടൈപ്പിങ്
കാലിക്കറ്റ് സര്‍വകലാശാലാ ഇസ്‌ലാമിക് ചെയറില്‍ അറബി ടൈപ്പിങ്ങില്‍ ഹ്രസ്വകാല പരിശീലനം നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയതി ജനുവരി 15. ഫോണ്‍: 9746904678. ഇ-മെയില്‍: islamicchair.uoc@gmail.com

Leave a Reply

Your email address will not be published. Required fields are marked *