മതപരിവര്‍ത്തനത്തിനായി തട്ടിക്കൊണ്ട് പോയ 60 കുട്ടികളെ മോചിപ്പിച്ചു; 57 പേരെ രക്ഷിതാക്കള്‍ക്ക് കൈമാറി

നാഗ്പൂര്‍ :  മതപരിവര്‍ത്തനത്തിനായി തട്ടിക്കൊണ്ട് പോയ 60 കുട്ടികളെ മോചിപ്പിച്ചു. ഇതില്‍ 57 പേരെ രക്ഷിതാക്കള്‍ക്ക് കൈമാറി. ബാക്കിയുള്ളവരെ വരും ദിവസങ്ങളില്‍ കൈമാറും. സംഭവത്തെ തുടര്‍ന്ന് ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പരാതിയെ തുടര്‍ന്ന് റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍ പി എഫ് ) രത്‌ലം റയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്.

ചോദ്യം ചെയ്യലില്‍ കുട്ടികളുമായി നാഗ് പൂര്‍  ട്രൈബല്‍ ക്യാമ്പ് സന്ദര്‍ശിക്കാന്‍ പോകുകയാണെന്ന് പ്രതികള്‍ വ്യക്തമാക്കിയെങ്കിലും സന്ദര്‍ശനവുമായി ബന്ധപ്പെട്ട യാത്രാ രേഖകള്‍ സമര്‍പ്പിക്കാന്‍ ഇവര്‍ക്കായില്ല. എന്നാല്‍ ക്യാമ്പിന് വേണ്ടിയല്ല കുട്ടികളെ കൊണ്ട് പോകുന്നതെന്നും ബൈബിളിനെ പരിചയപ്പെടുത്താനും മതപരിവര്‍ത്തനം നടത്താനുമാണെന്നും ഗവണ്‍മെന്റ് റയില്‍വേ പോലീസ് എസ് പി (ജി ആര്‍ പി) കൃഷ്ണ വേണി വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നാഗ് പൂരിലേക്കും ജാബ്‌വെയിലേക്കും അയച്ചതായി ജി ആര്‍ പി സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അഭിഷേക് പറഞ്ഞു.

ജാബ്‌വെ ജില്ലയിലെ പ്രൈവറ്റ് സ്‌കൂളിലെയും സര്‍ക്കാര്‍ സ്‌കൂളിലെയും വിദ്യാര്‍ത്ഥികളെയാണ് സംഘം മതപരിവര്‍ത്തനത്തിനായി തട്ടി കൊണ്ട് പോയത്.

Leave a Reply

Your email address will not be published. Required fields are marked *