വ്യാപാരികള്‍ പ്രകടനവും നടത്തി

പെരിന്തല്‍മണ്ണ: വില്‍പന നികുതി ഉദ്യോഗസ്ഥരുടെ കടപരിശോധനയുടെ പേരില്‍ പട്ടാമ്പിയിലെ വ്യാപാരികള്‍ക്ക് നേരെ പോലീസ് നടത്തിയ അക്രമത്തിനെതിരെ പെരിന്തല്‍മണ്ണ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. യോഗത്തില്‍ പ്രസിഡന്റ് ചമയംബാപ്പു അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ടി.എസ്.മൂസു യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാലിമാര്‍ ഷൗക്കത്ത്,  ട്രഷറര്‍ സി.പി. മുഹമ്മദ് ഇക്ബാല്‍, ലിയാബത്തലിഖാന്‍, പി.പി.സൈയതലവി, യൂസഫ് രാമപുരം, കെ.പി.ഉമ്മര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *