‘ഇഫ്മ’ ഫര്‍ണിച്ചര്‍ എക്സ്‌പോ കോട്ടക്കലില്‍

കോട്ടക്കല്‍: ഇന്ത്യന്‍ ഫര്‍ണിച്ചര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (ഇഫ്മ) സംഘടിപ്പിക്കുന്ന പ്രഥമ അഖിലേന്ത്യാ ഫര്‍ണിച്ചര്‍ എക്സ്‌പോ ജനുവരി എട്ടുമുതല്‍ കോട്ടക്കലിനടുത്ത് വെന്നിയൂരിലെ പരപ്പന്‍ സ്‌ക്വയറില്‍ നടക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന എക്്‌സ്‌പോ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും.പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ.,കെ.ടി.ജലീല്‍ എം.എല്‍.എ,മലപ്പുറം ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഫര്‍ണീച്ചര്‍ നിര്‍മാണ രംഗത്തുള്ള ദേശീയ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ എക്സ്‌പോയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഫര്‍ണീച്ചര്‍ നിര്‍മാണയന്ത്രങ്ങളും അസംസ്‌കൃത വസ്തുക്കളും പ്രദര്‍ശനത്തിലുണ്ടാകും. തല്‍സമയ നിര്‍മാണവും ഒരുക്കിയിട്ടുണ്ട്. ഫര്‍ണിച്ചര്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികളായ ജലീല്‍ വലിയകത്ത്,അഷറഫ് അലങ്കാര്‍, സലീം റബ്ഌന്‍,ടി.പി.രവീന്ദ്രന്‍,ഫവാസ്,അബ്ബാസ്,കെ.പി.കെ ഉമറലി എന്നിവര്‍ പറഞ്ഞു. 11 ന് നടക്കുന്ന സമാപന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എ.പി.അഹമ്മദ് മുഖ്യാതിഥിയാകും. തുടര്‍ന്ന് സംഗീത നിശയും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *