കശാപ്പ് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലേക്ക് ചട്ടങ്ങളിലൂടെ കടന്നു കയറാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇത്തരമൊരു ചട്ടമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. വിഷയത്തില്‍ നാളെ പ്രത്യേക നിയമസഭാ സമ്മേളനവും വിളിക്കും.

Leave a Reply

Your email address will not be published. Required fields are marked *