ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റു; ആദ്യ നിവേദനം കോളജ് വിദ്യാര്‍ത്ഥികളുടേത്

തിരുവനന്തപുരം:  കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയായി എം.സി. ജോസഫൈന്‍ ചുമതലയേറ്റു. കഴിഞ്ഞദിവസം പട്ടം പി.എം.ജിയിലെ കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ചടങ്ങ്. പുതുതായി നിയമിതയായ കമ്മീഷനംഗം അഡ്വ. എം.എസ്. താരയും ചുമതലയേറ്റു. സ് ത്രീകള്‍ക്ക് പ്രതീക്ഷയും സുരക്ഷയും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്ന് ജോസഫൈന്‍ പറഞ്ഞു.

ആരുടെയും സംരക്ഷണത്തിന് കാത്തുനില്‍ക്കാതെ സ് ത്രീകള്‍ സ്വയം മുന്നോട്ടു വരുന്ന പുതിയ കാലത്ത് അതിന് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കും. സ് ത്രീ സമൂഹവും വനിതാ സംഘടനകളും വനിതാ കമ്മീഷനില്‍ വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുണ്ട്. ഇവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യും.

കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിമിതിയും തടസമാകില്ല. സ് ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം വകവെച്ചുനല്‍കാന്‍ സമൂഹം തയാറാകാത്തതിന് ചരിത്രപരമായ നിരവധി സാമൂഹിക ഘടകങ്ങളുണ്ട്. ഇവ മറികടക്കുന്നതിന് ആവശ്യമായ ബോധവത് കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. ചെയര്‍പെഴ് സണ് നല്‍കിയ സ്വീകരണയോഗത്തില്‍ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഡോ. ലിസി ജോസ്, ഡോ. ജെ. പ്രമീളാ ദേവി, അഡ്വ. എം.എസ് താര, മെമ്പര്‍ സെക്രട്ടറി കെ. ഷൈലശ്രീ എന്നിവര്‍ സംബന്ധിച്ചു. ഡയറക് ടര്‍ വി.യു. കുര്യാക്കോസ് സ്വാഗതവും പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സുനി ഹസന്‍ നന്ദിയും പറഞ്ഞു.

ചുമതലയേറ്റ കമ്മീഷന്‍ അധ്യക്ഷക്ക് ആശംസയര്‍പ്പിക്കാന്‍ ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പെഴ് സണ്‍ ഡോ. ടി.എന്‍. സീമ, തിരുവനന്തപുരം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, ജനപ്രതിനിധികള്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹികളായ മീനാംബിക, പുഷ് പലത, വത്സല ഹരിദാസ്, സതി, അങ്കമാലി നഗരസഭ ചെയര്‍പെഴ് സണ്‍ എം.എ ഗ്രേസി, അംഗങ്ങളായ ലീലാ സദാനന്ദന്‍, പുഷ് പ മോഹന്‍, അങ്കമാലിയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകരായ എ.കെ.ഷിബു, പി.വി. മോഹനന്‍, കുര്യാക്കോസ് തുടങ്ങി ഒട്ടേറെപ്പേര്‍ എത്തി. തുടര്‍ന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനും കമ്മീഷന്‍ അംഗങ്ങളും സാമൂഹിക ക്ഷേമ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.

ആദ്യ നിവേദനം കോളജ് വിദ്യാര്‍ത്ഥികളുടേത്,

വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റ എം.സി. ജോസഫൈന് ആദ്യ നിവേദനം കോളജ് വിദ്യാര്‍ത്ഥികളില്‍ നിന്ന്. സ് ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് സ്വീകരിക്കാവുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം തിരുവനന്തപുരം പനവൂര്‍ മുസ് ലിം അസോസിയേഷന്‍ കോളജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് നല്‍കിയത്. നിര്‍ദേശങ്ങള്‍ കമ്മീഷന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍പെഴ് സണ്‍ ഉറപ്പു നല്‍കി.

ഓണ്‍ലൈന്‍ സെക് സ് റാക്കറ്റുകളെ അമര്‍ച്ച ചെയ്യുന്നതിന് ഹാക്കര്‍മാരെ ഉപയോഗിച്ച് സൈറ്റുകള്‍ നിയന്ത്രണത്തിലാക്കുക. ടി.വി പരിപാടികള്‍ക്കിടയിലും സിനിമാ തീയറ്ററുകളിലും ബോധവത് കരണ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക, ഹൈസ് കൂള്‍ തലം മുതല്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുക, ജനകീയ പിന്തുണയോടെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.

ഇവയില്‍ കമ്മീഷന് നേരിട്ട് ചെയ്യാവുന്നതിന് പുറമെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കേണ്ടവയുമുണ്ട്. പുതിയ തലമുറയുടെ ആവശ്യമാണ് ആദ്യ ദിനത്തില്‍ ചെയര്‍പെഴ് സന് ലഭിച്ചത്. കോളജിലെ സോഷ്യല്‍ ക്ലബിനെ പ്രതിനിധീകരിച്ച് അജ് മ സലിം, ജി നന്തു, രോഹിണി, വര്‍ഷ, അനുപ്രിയ, ഷലീല എന്നിവരാണ് അധ്യാപകരായ നസീം, വിനുമോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെയര്‍പെഴ് സനെ സന്ദര്‍ശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *