തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സംഭവത്തില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ റിമാന്‍ഡ് കാലാവധി 17 വരെ നീട്ടി. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് ഉത്തരവ്.
തന്റെ ലിംഗം ഛേദിച്ചത് പെണ്‍കുട്ടി തന്നെയാണെന്ന് സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദം വെള്ളിയാഴ്ച പൊലീസിന് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നെന്നും സ്വാമി മൊഴി നല്‍കിയിട്ടുണ്ട്.
പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ കുടുംബം തന്ന സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും അദ്ദേഹം മൊഴി നല്കി.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പോക്സോ കോടതി മൂന്ന് ദിവസത്തേക്ക് ഗംഗേശാനന്ദയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
