തിരുവനന്തപുരം: 2017 ലെ സിപിഐയുടെ മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ സ്‌ക്രൂട്ടിനി ഏപ്രില്‍ മാസത്തില്‍ അവസാനിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ നിലവിലുള്ള അംഗങ്ങളെക്കൂടാതെ 18.5 ശതമാനം വര്‍ധനവ് ഉണ്ടായെന്നും ഇത് സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് പി.എസ് ശ്രീനിവാസന്‍ സ് മാരക പഠനഗവേഷണ കേന്ദ്രത്തില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ പാര്‍ട്ടി അംഗങ്ങളായ അഭിഭാഷകരുടെ യോഗത്തിലാണ് കാനത്തിന്റെ വെളിപ്പെടുത്തല്‍. മുന്‍പ് പാര്‍ട്ടി നേതാക്കളുടെ നിലപാടുകള്‍ക്കാണ് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് പാര്‍ട്ടിയുടെ നിലപാടിനാണ് സ്വീകാര്യത. ഭരണകൂടം ഏകാധിപത്യത്തിലേക്ക് വഴുതിവീഴുമ്പോള്‍ ജനങ്ങളെ സംരക്ഷിക്കേണ്ട ചുമതല ജുഡീഷ്യറിക്കാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
രാജ്യഭരണത്തിന്റെ കടിഞ്ഞാണ്‍ ആര്‍ എസ് എസ് എന്ന വര്‍ഗീയ സംഘടനയുടെ കൈകളിലാണ് , ഇതിനെതിരെ വിശാല ഐക്യമുന്നണി അനിവാര്യമാണ്. മനുഷ്യനെ കേന്ദ്രബിന്ദു ആക്കിക്കൊണ്ടുള്ള സമഗ്രമായ വികസനമാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയം. പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതില്‍ അഭിഭാഷകര്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ട്.
മലപ്പുറത്ത് പാര്‍ട്ടിക്ക് അനുകൂലമായുണ്ടായ മാറ്റം സംസ്ഥാന വ്യാപകമായി ഉണ്ടാകണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത പാര്‍ട്ടി അംഗങ്ങളും നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവരുമായ അഭിഭാഷകരുടെ യോഗമാണ് ചേര്‍ന്നത്. കെ.പി രാ ജേന്ദ്രന്‍, സത്യന്‍ മൊകേരി, വി.ബി ബിനു തുടങ്ങിയ സിപിഐ നേതാക്കളും യോഗത്തില്‍ സംസാരിച്ചു. സിപിഐ നിയന്ത്രണത്തിലുള്ള അഭിഭാഷക സം ഘടനയായ ഇന്ത്യന്‍ ലോയേഴ് സ് യൂണിയന്റെ(ഐ എല്‍ യു) പ്രവര്‍ത്തനം സംസ്ഥാനത്ത് കൂടുതല്‍ ശക്തമാക്കാന്‍ സ്വീകരിക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ് തതായിട്ടാണ് അറിവ്.
അഡീഷണല്‍ അഡ്വ: ജനറല്‍ രഞ് ജിത്ത് തമ്പാന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍ ഐഎല്‍യുവിന്റെ സംസ്ഥാന ഭാരവാഹി കൂടിയായ അഡ്വ. എസ്. ജയശങ്കറിന്റെ അസാനിധ്യം ശ്രദ്ധിക്കപ്പെട്ടു.
