എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത് കഴിക്കുന്നവരാണ്

മുംബൈ: ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നു ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായ്ഡു. താന്‍ ഒരു മാംസഭുക്കാണെന്നും അദ്ദേഹം പറഞ്ഞു. കാശാപ്പിനായുള്ള കാലി വില്‍പ്പനയും ബീഫ് നിരോധനവും രാജ്യവ്യാപകമായി കത്തിപ്പടരുമ്പോള്‍ താന്‍ മാംസാഹാരം കഴിക്കുന്ന വ്യക്തിയാണെന്നു മന്ത്രി തുറന്നു പറയുകയാണ്.

ഭക്ഷണം അതു കഴിക്കുന്നവരാണ് തിരഞ്ഞെടുക്കുന്നതെന്നു മന്ത്രി പറഞ്ഞു.ജനങ്ങളെ ബിജെപി സസ്യബുക്കുകളായി മാറ്റുന്നുവെന്ന ചിലരുടെ വാദം തെറ്റാണ്.എന്തു കഴിക്കണമെന്നും എന്തു കഴിക്കണ്ടെന്നും തീരുമാനിക്കുന്നത് കഴിക്കുന്നവരാണ്. താന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ഹൈദരാബാദില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. താനെരു മാംസഭുക്കായിട്ടുപോലും പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി. ഇതില്‍ നിന്നു വ്യക്തമാകുന്നത് ചിലര്‍ ഭക്ഷണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നുവെന്നാണ്.

കശാപ്പിനായുള്ള കന്നുകാലികളുടെ കച്ചവടത്തിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കൂടാതെ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നയം ആരുടേയും ഭക്ഷണത്തെ നിയന്ത്രിക്കാനുള്ളതല്ല. മൃഗങ്ങളോടുള്ള ക്രൂരത നടയാനുള്ളതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *