ഐസ്വാള്‍: ഭക്ഷണം തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്മേല് കേന്ദ്ര സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യമ്യാന്മര് അതിര്‍ത്തിയിലെ സുരക്ഷ അവലോകനം നടത്തുന്നതിനായി മിസോറമിലെത്തിയപ്പോഴാണ് രാജ്നാഥിന്റെ പ്രതികരണം.
ജനങ്ങളുടെ ഭക്ഷണ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നുവെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് രാജ്നാഥിന്റെ പ്രതികരണം. സമാനമായ വിശദീകരണവുമായി നേരത്തെ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം നടന്ന് വരുന്നതിനിടെയാണ് രാജ്നാഥിന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
കന്നുകാലി വില്പനയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഉത്തരവാണ് വിവാദമായത്. ഇന്ത്യമ്യാന്മര് അതിര്‍ത്തിയിലെ സുരക്ഷ അവലോകനം നടത്തുന്നതിനായി മിസോറമിലെത്തിയപ്പോഴാണ് രാജ്നാഥിന്റെ പ്രതികരണം. സുരക്ഷ സംബന്ധിച്ച് അദ്ദേഹം നാല് വടക്കുകിഴക്കന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി.
