തിരുവന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത താനല്ലെന്ന് പറയുന്ന പെണ്‍കുട്ടിയുടെ കത്ത് പുറത്ത്. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോള്‍ പ്രതിഭാഗം അഭിഭാഷകനാണ് പെണ്‍കുട്ടിയുടെ കത്ത് കോടതിയില്‍ ഹാജരാക്കിയത്. സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും കത്തില്‍ പെണ്‍കുട്ടി പറയുന്നുണ്ട്.
തെന്റ സുഹൃത്ത് അയ്യപ്പദാസും കുട്ടാളിയും ചേര്‍ന്നാണ് ജനനേന്ദ്രിയം മുറിച്ചത്. താനാണ് ജനനേന്ദ്രിയം മുറിച്ചതെന്ന രീതിയില്‍ വാര്‍ത്തയുണ്ടാക്കിയത് പൊലീസാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ കത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയതിന് മാത്രമേ ഇതുസംബന്ധിച്ച സ്ഥിരീകരണം ഉണ്ടാവു എന്നാണ് സൂചന. എന്തെങ്കിലും സമര്‍ദ്ദത്തിന്റെ ഫലമായാണോ പെണ്‍കുട്ടി കത്തെഴുതയതെന്ന് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കോടതി പരിശോധിക്കും.
