ഹത്ത: കസ്റ്റംസ് ഓഫീസര്‍ക്ക് എണ്ണായിരം ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്തയാള്‍ക്കെതിരെ കേസ്. ഹത്ത അതിര്‍ത്തിയിലൂടെ നിരോധിക്കപ്പെട്ട മൃഗങ്ങളെ രാജ്യത്തേയ്ക്ക് കടത്താന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടാണിയാള് പണം വാഗ്ദാനം ചെയ്തത്.
27കാരനായ ക്ലര്‍ക്കിനെതിരെയാണ് കേസ്. ഉക്രൈനില്‍ നിന്നും ഒമാനിലേയ്ക്ക് ഇറക്കുമതി ചെയ്ത ആറ് പൂച്ചകളേയും 18 പട്ടികളേയും യുഎഇയിലേയ്ക്ക് കടത്തിവിടാന്‍ അനുവദിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. വെറ്റിനറി ഡോക്ടറുടെ സാക്ഷ്യപത്രമില്ലാതെ മൃഗങ്ങളെ രാജ്യത്തേയ്ക്ക് അനുവദിക്കില്ലെന്നാണ് നിയമം.
കൈക്കൂലി വാഗ്ദാനം ലഭിച്ച ഓഫീസര്‍ തന്റെ മേലുദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
