കോഴിക്കോട്ടെ കര്‍ഷക ആത്മഹത്യ അന്വേഷിക്കാന്‍ റവന്യൂമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്ര ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ അന്വേഷിക്കാന്‍ റവന്യൂമന്ത്രിയുടെ ഉത്തരവ്.

റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച് മന്ത്രി നിര്‍ദേശം നല്‍കി.സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിരീഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടിപടിയെടുക്കുമെന്നും മരിച്ച ജോയിയുടെ കരം ഇന്ന് തന്നെ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *