ലക്ഷങ്ങള്‍ വിലമതിക്കുന്ന കാര്‍ വാങ്ങിയത് കുരുമുളക് വിറ്റ പണം കൊണ്ടെന്ന് സികെ ജാനു

വയനാട്: ആദിവാസി സംഘടനാ നേതാവ് സികെ ജാനു കാര്‍ വാങ്ങിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ലക്ഷങ്ങള്‍ വിലമതിക്കുന്ന കാര്‍ ആദിവാസിയായ ജാനു വാങ്ങിയതെങ്ങിനെയെന്ന് ചിലര്‍ ചോദിക്കുന്നു.

ഇത്രയും തുകമുടക്കി ജാനു കാര്‍ വാങ്ങിയത് ആദിവാസികളെ വഞ്ചിച്ചുണ്ടാക്കിയ പണമാണെന്നും എന്‍ഡിഎ കൂട്ടുകെട്ടിലൂടെ ഉണ്ടാക്കിയ പണമാണെന്നും ചിലര്‍ അധിക്ഷേപിക്കുന്നു.

എന്നാല്‍, കൃഷിയിലൂടെ ഉണ്ടാക്കിയ പണമുപയോഗിച്ചാണ് കാര്‍ വാങ്ങിയതെന്ന് ജാനു പറയുന്നു. കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷം രൂപയ്ക്കാണ് കുരുമുളക് വിറ്റത്. അഞ്ചു ലക്ഷം കിട്ടിയപ്പോ നാലു ലക്ഷം കൊടുത്തിട്ട് കാര്‍ വാങ്ങിയെന്ന് ജാനു പറഞ്ഞു.

ഞാന്‍ കാറ് വാങ്ങുന്ന ആദ്യത്തെ ആദിവാസിയൊന്നുമല്ല. കുറിച്യ, മുള്ളു കുറുമ, മലയര്‍ ഈ സമുദായങ്ങളില്‍ പലര്‍ക്കും മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും കാറുകളുണ്ടൈന്ന കാര്യവും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

തനിക്ക് കൃഷിയിലൂടെ നല്ല വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ജാനുവിന്റെ വിശദീകരണം. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് എന്തുകൊണ്ടാണെന്നറിയില്ലെന്നും ജാനു പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *