ബി.ജെ.പി നേതാക്കള്‍ക്ക് കോഴ: ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കാനായി കേരളത്തിലെ ചില ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. കേരളത്തില്‍ നിന്നുള്ള സി.പി.എം അംഗം എം.ബി.രാജേഷാണ് ഇത് സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍, സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ മേശയ്ക്ക് ചുറ്റുംകൂടി നിന്ന് അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങി. അംഗങ്ങളോട് ശാന്തരാവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് 11.30 വരെ സഭ നിറുത്തി വയ്ക്കുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *