ഭൂമി കയ്യേറ്റം ; ദിലീപിനെതിരായ ഹര്‍ജിയില്‍ ലോകയുക്ത നോട്ടീസ്

കൊച്ചി: ദിലീപിനെതിരായ ഹര്‍ജിയില്‍ ലോകയുക്ത നോട്ടീസ്.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിന്റെ കയ്യേറ്റഭൂമിക്കെതിരെ ലഭിച്ച പരാതിയിലാണ് ലോകയുക്ത നോട്ടീസ് നല്‍കിയിരിക്കുന്നത്.

ദിലീപ് ഉള്‍പ്പെട്ട 13 പേര്‍ക്ക് ദൂതന്‍ വഴി നോട്ടീസ് നല്‍കും.

സാമൂഹ്യ പ്രവര്‍ത്തകനായ ടി.എന്‍ മുകുന്ദനാണ് പരാതി നല്‍കിയിരിക്കുന്നത്. ജൂലൈ 28ന് ദിലീപ് ഹാജരാവണമെന്നും നോട്ടീസില്‍ പറയുന്നു.

അഡ്വ.സുരേഷ് ബാബുവാണ് പരാതിക്കാരനു വേണ്ടി ഹാജരാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *