പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്

മുംബൈ: പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്. പതീക്ഷിച്ചതുപോലെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.25ശതമാനം കുറവ് വരുത്തി. പുതുക്കിയ റിവേഴ്‌സ് റിപ്പോ നിരക്ക് ആറ് ശതമാനം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനം

കഴിഞ്ഞ നാല് ദ്വൈമാസ അവലോകന യോഗങ്ങളിലും അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. പലിശ കുറയ്ക്കാന്‍ വാണിജ്യ, വ്യവസായ ലോകവും കേന്ദ്രസര്‍ക്കാരും സമ്മര്‍ദം ചെലുത്തിയെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് പ്രധാനം എന്ന നിലപാടാണ് ആര്‍ബിഐ സമിതി സ്വീകരിച്ചത്.

പണപ്പെരുപ്പം അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതിനാലാണ് നിരക്കില്‍ കുറവ് വരുത്താന്‍ ആര്‍ബിഐ തീരുമാനിച്ചത്. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പയുടെ പലിശയായ റിപ്പോ നിരക്ക് ഇപ്പോള്‍ 6.25 ശതമാനമാണ്. റിസര്‍വ് ബാങ്ക് നിരക്ക് കുറയ്ക്കും മുമ്പുതന്നെ ഇന്ത്യയിലെ ഏറ്റവുംവലിയ ബാങ്കായ എസ്.ബി.ഐ. സേവിങ്‌സ് ബാങ്ക് നിക്ഷേപത്തിന്റെ പലിശ അരശതമാനം കുറച്ചിരുന്നു.

സാമ്പത്തികവളര്‍ച്ച ത്വരപ്പെടുത്തുന്നതിന് പലിശനിരക്ക് കുറയണമെന്നാണ് വാണിജ്യ വ്യവസായ മേഖലകള്‍ എക്കാലവും ആവശ്യപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ജനുവരിമുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 6.1 ശതമാനമായിരുന്നു വളര്‍ച്ച. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവുംകുറഞ്ഞ നിരക്കാണിത്.

Leave a Reply

Your email address will not be published. Required fields are marked *