ഉത്തര്‍പ്രദേശിലെ കുഞ്ഞുങ്ങളുടെ മരണം;നേര്‍ ചിത്രമെന്ന് എംഎ ബേബി

ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ നടന്ന ഈ ദുരന്തം ഇന്നത്തെ ഇന്ത്യയുടെ നേര്‍ചിത്രമാണ്. ജീവവായു കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്ന ഇന്ത്യ. നിരാലംബരായ ദരിദ്ര മാതാപിതാക്കള്‍ ആശ്രയമില്ലാതെ വാവിട്ട് നിലവിളിക്കുന്ന ഇന്ത്യ. സ്വാതന്ത്ര്യം കിട്ടി എഴുപതാണ്ടായിട്ടും ശിശുക്കളുടെ ജീവന്‍ വിലവയ്ക്കാന്‍ പഠിക്കാത്ത ഒരു രാഷ്ട്രമാണ് നമ്മള്‍. മനുഷ്യന്റെ അവകാശങ്ങളെ അമര്‍ത്തി വയ്ക്കാന്‍ നാം മതത്തെ ഉപയോഗിക്കുന്നു.

കുത്തഴിഞ്ഞ ഭരണസംവിധാനവും ജനങ്ങളുടെ ദുരിതങ്ങളോട് ഒരു അലിവുമില്ലാത്ത ഭരണ നേതൃത്വവുമാണ് ഉത്തര്‍പ്രദേശിലെ ഈ ദുരന്തത്തിന് കാരണം. മെഡിക്കല്‍ ഓക്‌സിജന്‍ കൊടുത്തുകൊണ്ടിരുന്ന കമ്ബനി പെട്ടെന്ന് അത് നിറുത്തിയതിനാലാണത്രെ കഴിഞ്ഞ നാല്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ഗോരഖ്പൂരില്‍ 30 കുഞ്ഞുങ്ങള്‍ മരിച്ചത്. പക്ഷേ, ഈ ദുരന്തം ഇന്നലെണ്ടായതല്ല. കൊതുക് പരത്തുന്ന ജപ്പാന്‍ ജ്വരം കാരണം അമ്ബതിനായിരത്തിലേറെ കുഞ്ഞുങ്ങളാണ് കിഴക്കന്‍ യുപിയില്‍, അതില്‍ കൂടുതലും ഗോരഖ്പൂരില്‍, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ മരിച്ചത്. ഇതിനോടൊക്കെ കണ്ണടച്ചു കൊണ്ടാണ് പശുക്കളുടെ കാര്യവും അമ്ബലത്തിന്റെ കാര്യവും ഒക്കെ ഉയര്‍ത്തി ബാബ അവൈദ്യ നാഥും ബാബ ആദിത്യ നാഥും ഒക്കെ പതിറ്റാണ്ടുകളായി ഗോരഖ്പൂര്‍ ഭരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ഒക്കെ വലിയ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും ആണ് നടത്തുന്നത്. പക്ഷേ, ഈ കുഞ്ഞു ശരീരങ്ങള്‍ ഗോരഖ്പൂരിലെ തെരുവില്‍ കിടക്കുന്ന ഭാരതമാണ് മോദിയുടെ സ്വച്ഛഭാരതം!

Leave a Reply

Your email address will not be published. Required fields are marked *