അങ്ങനെ നമ്മുടെ കൊച്ചുകേരളത്തിലെ സകല രാഷ്ടീയപാര്‍ട്ടികളും അതിന്റെ തലപ്പത്തിരിക്കുന്ന ആശാന്‍മാരും അവരവരുടെ റീബ്രാന്‍ഡിംങ്ങിനായി റോഡ് ഷോ ആരംഭിച്ചിരിക്കുന്നു. ചിലത് തുടങ്ങി. ചിലതു തുടങ്ങാനിരിക്കുന്നു. മറ്റു ചിലത് തുടങ്ങും. എല്ലാറ്റിന്റേയും തുടക്കം സ്വാഭാവികമായും 14 മാത്തെ ജി്ല്ലയായ കാസര്‍ക്കോട്ട് നിന്നുതന്നെയാണ്. ഓറടെ ഭാഗ്യെ….
ഒന്ന് ജനരക്ഷായാത്രയാണ്. ജനരക്ഷകനായി വേഷമിട്ടത് സാക്ഷാല്‍ വി.എം സുധീരന്‍ തന്നെ. അദ്ധേഹമാവുമ്പോള്‍ പുരാണത്തിലെ വേഷം കെട്ടേണ്ടതില്ലല്ലോയെന്നൊരശ്വാസമുണ്ട്. ഇത്രയും ലക്ഷണമൊത്ത മദ്യരാമനെ, ശ്ശെ ക്ഷമിക്കണം മര്യാദരാമനെ മഷിയിട്ടുനോക്കിയാല്‍ പോലും രാഷ്ടീയകേരളത്തില്‍ നിന്നും ലഭിക്കാനിടയില്ല. ഏതായാലും സുധീരന്‍ജി യാത്രയിലാണ്. മലപ്പുറം ജില്ലയിലേക്കു പ്രവേശിക്കുമ്പോള്‍ കൊണ്ടോട്ടിയില്‍ കാലുകുത്തരുതെന്ന് യാത്രക്കിടെ സൂധീരന്‍ജിയോട് ലീഗ് നേതാക്കള്‍ ചട്ടം കെട്ടിയിട്ടുണ്ടെന്നാ കേള്‍ക്കുണത്…… കൊണ്ടാട്ടിക്കു തൊട്ട് മു്മ്പ് പുളിക്കലില്‍ സറ്റോപ്പുണ്ടെന്നും കേള്‍ക്ക്ണു. ന്നാ പിന്നെ കോഴിക്കോട് -പാലക്കാട് ടി ടിയില്‍ കയറുന്നതാ ഭേദം. കൊണ്ടോട്ടിയിലും തിരുരും പരപ്പനങ്ങാടിയിലുമൊക്കെ ഇക്കുറി മുന്നണി താറുമാറായിരിക്കുന്നു. എന്തിനേറെ പറയണം കുഞ്ഞാപ്പയുടെ സ്്്വന്തം മണ്ടലമായ വേങ്ങരയില്‍ വരെ മുന്നണി കട്ടപ്പുറത്താണ്. അതുകൊണ്ട് പുളിക്കല്‍ കഴിഞ്ഞ് നേരെ മണ്ണാര്‍ക്കാട്ടേക്കു പിടിക്കുകയായിരിക്കും സുധീരന്‍ജിക്ക് ന്ല്ലത്. പുളിക്കലെ നേതാക്കളോട് നാരിയല്‍ക്കാ പാനി ചോദിച്ചുവാങ്ങി കുടിച്ചതിനുശേഷം ഒന്നു കണ്ണടച്ചാല്‍ മതി ഒന്നൊന്നര മണിക്കൂറിനകം അതിര്‍ത്തി കടക്കാം.
അതങ്ങനെപോട്ടെ…………. മറ്റൊന്ന് പുറപെടാനിരിക്കുന്നെയൂളളൂ. (രീതി…. പുറപ്പെട്ടബുജാഹി….) പുറപ്പെടുന്നതിനുമുമ്പെ വരവറിയിച്ചു കഴിഞ്ഞു. മ്മടെ നവകേരളയാത്രെയ്…. ദേശീയമാധ്യമങ്ങടക്കം വളരെ ശ്രദ്ധയോടെതന്നെ വാര്‍ത്തകള്‍ നല്‍കിയത്. മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ അവതാരങ്ങളായാണ് കണ്ണൂരിലെ പ്രഛന്നവേഷം. മലപ്പുറത്തെത്തുമ്പോള്‍ ബദ്ദര്‍ യുദ്ധത്തിലെ ഉമ്മറും ഹംസയുമൊക്കായാവാനും വഴിയുണ്ട്. മദ്ധ്യകേരളത്തില്‍ ഗീവഗ്ഗീസ് പുണ്യാളനായും വേഷം കെട്ടണം. അപ്പോള്‍ മാത്രമെ സാക്ഷാല്‍ കമ്മ്യുണിസറ്റ് മാര്‍ക്‌സിസറ്റ് പാര്‍ടിക്ക് കോണ്‍ഗ്രസാവാനൊക്കൂ. കോണ്ഗ്രസായാലെ അധികാരത്തിലെത്താനാവൂ. വേഷം കെട്ട് നല്ല ബ്രാന്‍ഡിംങ് രീതിയാണെന്നതില്‍ യാതൊരു സംശയവുമില്ല ഫലപ്രാപ്തിയുണ്ടാവട്ടെയെന്നൊരു പ്രാര്‍ത്ഥന മാത്രമേയൂളളൂ.
അതിനിടക്കാണ് സഖാവ് തോമസ് ഐസക്കിന്റെ ശ്രദ്ധേയമായ ഒരു നീരീക്ഷണം കേള്‍വിപെട്ടത്. രാജ്യപുരോഗതിക്കായി സഖാവ് മുന്നോട്ട് വെച്ചൊരു നിര്‍ദ്ദേശമാണത്. തിരുവനന്തപുരത്ത് ശ്രീ അനന്തപത്്‌നാഭന്റെ നികുതി ശേഖരം തൊടാതെ തന്നെ സെക്യുരിറ്റിയാക്കി വിദ്യാഭ്യസത്തിനും മറ്റുമായി വായ്പയെടുക്കാമെന്ന്. ഭടെ ഭേഷ്…. വാട്ട് ആന്‍ ഐഡിയ. അതുതന്നയാണ് കണ്ണൂര്‍ സഖാക്കളും ചെയ്തത്. മതത്തില്‍ തൊടതെ മഹാഭാരതത്തെ സെക്യുരിറ്റിയാക്കി രാഷ്ടീയാലാഭത്തിനായി പോസറ്ററാക്കിയത്. അതും വണ്ടര്‍ ഫുള്‍ ഐഡിയ. ഒന്ന് ജനതയുടെ ക്ഷേമം ആലോചിച്ചപ്പോള്‍ കിട്ടിയ ആശയം. മറ്റൊന്ന് ജനത്തിന്റെ ആത്മീയക്ഷേമം അന്വേഷിച്ചപ്പോള്‍ കിട്ടിയ ആശയം. രണ്ടായാലും മ്മടെ ആമാശയത്തിനാ കോള്്.
ഇതൊക്കെ കഴിയുമ്പോഴേക്കും സാക്ഷാല്‍ അബൂജാഹില്‍ പുറപ്പെടാനിരിക്കുന്നെയുളളൂ. കേരളത്തിന്റെ രണ്ടാം മന്ത്രി പി കെ കൂഞ്ഞാലികുട്ടി സാഹിബിന്റെ യാത്ര. അതിനും വേണമെങ്കില്‍ വേഷം കെട്ടാമായിരുന്നു. ചരിത്രത്തിലേക്കൊരു കൊളുത്ത് വേണ്ടെ…. അല്ലെങ്കില്‍ വ്യവസായ വിപ്ലവത്തിന്റെ പുതിയ പിതാവെന്നോ.. ഐ ടിയുടെ നിത്യഹരിതനായകനെന്നോ ഒക്കെ വിശേഷിപ്പിക്കേണ്ടി വരും. സഖാക്കള്‍ക്ക്് അര്‍ജ്ജുനനും ദുര്യോധനനുമൊക്കെയാവാമെങ്കില്‍ ജനാബത്തിന് ക്ഷമിക്കണം ജനാബിന് ഒരു കൂഞ്ഞാലിമരയക്കാരായെങ്കിലും വേഷം കെട്ടികൂടെ? സാമൂദിരി രാജാവിന്റെ നാവികന്‍…….. അങ്ങനയാവുമ്പോ… ഒരു ഉസ്രും പുളിയുണ്ടാവമെന്നാ ഞമ്മക്ക് തോന്നണ്. ല്ലെ ഒരിമ്പം കിട്ടാന്‍. എന്തൊക്കെ പറഞ്ഞാലും ഞമ്മണ്ടെ ലീഗിനെ ങ്ങള് അത്ര ചെറിയ പാരടിയാക്കി തള്ളണ്ടാ…ട്ടൊ. പണ്ട് ഖാഇദെ മി്ല്ലാത്ത് ഇസ്്മായില്‍ സാഹിബ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലീം ലീഗ് പുനസ്ഥാപിക്കുമ്പോള്‍ ‘ചത്ത കുതിര’യെന്നായിരുന്ന പണ്്്ഡിറ്റ് നെഹ്രൂ വിളിച്ചത്. ആ കുതിര പിന്നെ എത്ര പാഞ്ഞിക്ക്ണ്ന്ന് പണ്ഡിതനുണ്ടോ അറിയിണ്. കേരളത്തില്‍ നിന്നും മുന്നണിയിലെ ഒരേ ഒരു എം പി മാത്രമുളള കാലവുമുണ്ടായില്ലെ… അതൊക്കെ ങ്ങള് മറന്നക്കണോ? ഇപ്പൊ ആ കുതിര ചത്താല്‍ പതിനഞ്ച്, പാഞ്ഞാല്‍ 21 എന്ന നിലയില്‍ മുസ്്ീം ലീഗ് ജയിക്കുമെന്നതില്‍ കുഞ്ഞാപ്പക്കോ ലീഗ് അണികള്‍ക്കോ ഒരു സംശയവുമില്ല. പക്കുങ്കില്‍ ലേസം പേടിണ്ട്‌ട്ടോ.
ഇതൊക്കെ പോരാഞ്ഞിട്ട് മ്പളെ കുമ്മനം ചോട്ടനും പുറപ്പെടാണെത്രെ…. കലാക്ഷേത്രം ഹരിഗോവിന്ദന്റെ കൊട്ടിപാട്ടുണ്ടെങ്കില്‍ ഭേഷായി. അങ്ങനെയും റിബ്രാന്‍ഡിംങാവാം. സോണിക്ക് ബ്രാന്‍ഡിംങ് എന്നാണെത്ര പരസ്യക്കാര്‍ അതിനെ വിളിക്കുക. ശകലം സംഗീതം മങ്ങട് ചെന്നാല്‍…. പിന്നൊരു ഹരാ…ഹര ഹരോഹര. കുമ്മനം ജിക്ക് ഇതൊരു പരീക്ഷണമാ… പുതിയ സോഷ്യല്‍ എന്‍്ഞ്ചിനിയറിംങിന്റെ പരീക്ഷണ ചുമതല അദ്ദേഹത്തിനാണ്. പക്ഷെ എന്തു ചെയ്യാന്‍ അദ്ധേഹം വളരെ വൈകിക്ക്ണു.
ശ്രീമാന്‍ കുമ്മനം രാജശേഖരന്‍ജി കാസര്‍കോട്ടെത്തുമ്പോഴേക്കും വിവരമുളള നടുകണ്ടം ഹിന്ദുക്കളെ സൂധീരന്‍ജി തന്റെ കൂടെ കൂട്ടിയിരിക്കും. ഭാക്കിയുളള മഹാഭൂരിപക്ഷം ഹിന്ദുക്കളെ മഹാഭാരതം വഴി നവകേരള ശില്‍പി പിണറായിസഖാവും കൂടെ കൂട്ടി. പിന്നെ പ്രതീക്ഷിക്കുന്ന ആര്‍. എസ്. എസുകാരുമായി സിപിഎം തന്നെ കരാര്‍ ഉറപ്പിച്ചതായാണ് കേള്‍ക്ക്ണത്.
ന്നാലും യാത്ര തുടരട്ടെ….. ഹിന്ദുക്കള്‍ക്ക് ഐക്യപെടാന്‍ തോന്ന്യാല്‍ …. നമ്മുക്ക് സര്‍ക്കാറുണ്ടാക്കാന്നെയ്.
ശുഭം.
