പ്രായപൂര്‍ത്തിയായവരുടെ ബന്ധത്തില്‍ കോടതിക്ക് എന്ത് കാര്യം? ഹാദിയ കേസില്‍ സഞ്ജീവ് ഭട്ട്

ന്യുഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച സുപ്രീം കോടതി നിലപാടിനെ വിമര്‍ശിച്ച് മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മത പ്രകാരമുള്ള ബന്ധത്തില്‍ സുപ്രീം കോടതി അന്വേഷണം ആവശ്യപ്പെടേണ്ടതുണ്ടോയെന്ന് സഞ്ജീവ് ഭട്ട് ചോദിച്ചു. 67 കുട്ടികള്‍ മരിച്ചതിന് പിന്നിലെ നിഗൂഢത അന്വേഷിക്കാന്‍ ആവശ്യപ്പെടാത്ത കോടതിയാണ് ഇതെന്നും സഞ്ജീവ് ഭട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പൗരന്‍മാര്‍ എന്ന നിലയ്ക്ക് നമ്മള്‍ പിന്തുടരുന്ന വിശ്വാസത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ടോ. എന്തുകൊണ്ടാണ് തങ്ങളുടെ കുട്ടികളുടെ ഉടമമസ്ഥരാണ് തങ്ങള്‍ എന്ന് ഇന്ത്യക്കാര്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത് ദേശീയ അന്വേഷണം അര്‍ഹിക്കുന്ന സംഭവമാണോ എന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിന്റെ അനുമതിക്ക് നോക്കാതെ അവര്‍ക്ക് ജീവിക്കാനും ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനും അവകാശമുണ്ടെന്നും സഞ്ജീവ് ഭട്ട് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *