രാഹുലിനെതിരെ സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണ് രാഹുല്‍ഗാന്ധിയെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സ്വന്തം കുടുംബത്തെ രാഹുല്‍ പുകഴ്ത്തിയത് കോണ്‍ഗ്രസിന്റെ പാപ്പരത്തമാണ്. ധിക്കാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയമെന്നും സ്മൃതി തിരിച്ചടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച രാഹുലിനുള്ള മറുപടിയായിരുന്നു സ്മൃതിയുടെ വിമര്‍ശനം.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് മോദി പിന്തുടരുന്നതെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ‘മോദി സര്‍ക്കാരിനു കീഴില്‍ അക്രമികള്‍ ഇന്ത്യയില്‍ വേരുറപ്പിക്കുകയാണ്. സംഘര്‍ഷം ഇന്ത്യയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. ബീഫിന്റെ പേരില്‍ ജനങ്ങള്‍ക്ക് മര്‍ദ്ദനം ഏല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഒട്ടും ആശാവഹമല്ല. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കാശ്മീരില്‍ സമാധാനം ഉണ്ടായിരുന്നു. എന്നാല്‍, മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ അക്രമങ്ങള്‍ അവിടേക്ക് തിരിച്ചുവന്നു. നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു.

പാര്‍ലമെന്റിന്റേയോ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവിന്റേയോ സമ്മതമില്ലാതെ ആയിരുന്നു നോട്ട് നിരോധനം പ്രഖ്യാപിച്ചത്’ എന്നിങ്ങനെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *