പത്തനംതിട്ട .ആറന്‍മുളയില്‍ പതിനായിരങ്ങള്‍ക്ക് അഷ്ട്ടമിരോഹിണി വള്ളസദ്യയുടെ നിറവ്

പത്തനംതിട്ട പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ തിരുമുറ്റത്തിരുന്ന് പള്ളിയോടക്കരക്കാരും ഭക്തസഹസ്‌റങ്ങളും ഭഗവത് പ്രസാദം കഴിച്ചു .ഭഗവാനും തങ്ങള്‍ക്കൊപ്പം സദ്യ കഴിച്ചു വെന്ന വിശ്വാസത്തോടെ ഭക്തര്‍ മടങ്ങി .

ഉണ്ണിക്കണ്ണന്റെ പിറന്നാളായ ഇന്നലെ രാവിലെ മുതല്‍  ആറന്‍മുളയിലേക്ക് ഭക്തര്‍ പ്രവഹിച്ചു .ഉച്ചയോടെ ക്ഷേത്രം ഭക്തരാല്‍ നിറഞ്ഞു .

രാവിലെ മുതല്‍ പള്ളിയോടങ്ങള്‍ ആറന്‍മുളയിലേക്ക് എത്തി .അമരത്ത് വര്‍ണ്ണച്ചാര്‍ത്തണിഞ്ഞ് ,കൊടി പാറിച്ച് ,വഞ്ചിപ്പാട്ടിന്റെ താളത്തില്‍ പമ്പയിലൂടെ തുഴയെറിഞ്ഞെത്തിയ പള്ളിയോടങ്ങള്‍ ഭക്തര്‍ക്ക് വിഭവ സമൃദ്ധസദ്യയ്ക്ക് മുന്‍പുള്ള ദൃശ്യവിരുന്നായി .
കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങള്‍ പങ്കെടുത്തു .പള്ളിയോട കരക്കാരെ ക്ഷേത്രക്കടവില്‍ നിന്നും പള്ളിയോടസേവാസംഘത്തിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു .തുടര്‍ന്ന് തുഴകള്‍ തോളിലേന്തി ,വഞ്ചിപ്പാട്ട് പാടി  പള്ളിയോടക്കരക്കാര്‍ ക്ഷേത്രം വലം വെച്ചു .കൊടിമരച്ചുവട്ടിലെത്തി പാര്‍ത്ഥസാരഥിയെ വണങ്ങി .നിലവിളക്ക്

കൊളുത്തി കൊടിമര ചുവട്ടില്‍ ഭഗവാന് ആദ്യം സദ്യ വിളമ്പി .
വള്ളസദ്യയുടെ ഉദ്ഘാടനം എന്‍ .എസ് എസ് പ്രസിഡണ്ട് പി .എന്‍ .നരേന്ദ്രനാഥന്‍ നായര്‍ നിര്‍വഹിച്ചു .. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ,വീണാ ജോര്‍ജ് എം .എല്‍ .എ ,മുന്‍ എംഎല്‍എ മാരായ എ .പത്മകുമാര്‍ ,മാലേത്ത് .സരളാദേവി ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്നപൂര്‍ണ്ണാദേവി ,ജില്ലാ കളക്ടര്‍ ആര്‍ .ഗിരിജ  തുടങ്ങിയവര്‍ പങ്കെടുത്തു .തുടര്‍ന്ന് അഷ് ട്ടമിരോഹിണി സമൂഹവള്ള സദ്യ നടന്നു .ക്ഷേത്രതിരുമുറ്റത്തിരുന്ന് പതിനായിരങ്ങള്‍ സദ്യ കഴിച്ചു .പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 350 പറ അരിയുടെ സദ്യയാണ് ഒരുങ്ങിയത്. ചേനപ്പാടിയില്‍ നിന്നും ആചാരപൂര്‍വം എത്തിച്ച തൈരും, അമ്പലപ്പുഴ പാല്‍പായസവും ഉള്‍പ്പടെ ഉള്ള വിഭവങ്ങളുമായാണ് സദ്യ നടന്നത്.

സദ്യയ്ക്ക് ശേഷം കരക്കാര്‍ പാര്‍ത്ഥസാരഥിയെ വണങ്ങി പള്ളിയോടത്തില്‍ കയറി മടങ്ങി ..നിറവാര്‍ന്ന മനസ്സുമായി ഭക്തരും .
പള്ളിയോടസേവാസംഘം പ്രസിഡണ്ട് ഡോ .കെ ജി .ശശിധരന്‍ പിള്ള ,വൈസ് .പ്രസിഡണ്ട് കെ .പി .സോമന്‍ ,സെക്രട്ടറി പി .ആര്‍ .രാധാകൃഷ്ണന്‍ നായര്‍ ,ജോയിന്റ് സെക്രട്ടറി രാഹുല്‍ രാജ് ,ട്രഷറര്‍ ബി .കൃഷ്ണ കുമാര്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് മനോജ് മാധവശ്ശേരില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

Leave a Reply

Your email address will not be published. Required fields are marked *