ബ്രിട്ടന്‍ ദാവൂദ് ഇബ്രാഹിമന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു

ലണ്ടന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചതായി ബ്രിട്ടന്‍. ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ബ്രിട്ടന്‍ നേരത്തേ സാമ്ബത്തിക ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയിലുള്ള 5 കോടി ഡോളര്‍ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണ് ബ്രിട്ടിഷ് അധികൃതര്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്.

ബ്രിട്ടനിലെ വാര്‍വിക്ഷറില്‍ ഒരു ഹോട്ടലും ബര്‍മിങ്ങാമിനടുത്ത് മിഡ്‌ലന്‍ഡ്‌സില്‍ വസതികളുമുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. ഇതുകൂടാകെ യു.കെയിലെ ഡാര്‍ഫോര്‍ഡിലും എസെക്‌സിലും സ്വത്തുക്കളുണ്ടെന്നാണ് വിവരം. മുംബൈ സ്‌ഫോടനപരമ്ബര ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഇന്ത്യ തിരയുന്ന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം.

ലോകമെമ്പാടുമായി 700 കോടി ഡോളറിന്റെ ആസ്തികളാണു ദാവൂദിനുള്ളത്. ഇതില്‍ ഏറെയും ബ്രിട്ടനിലും ദുബായിലും ഇന്ത്യയിലുമുള്ള നിക്ഷേപങ്ങളാണ്. ദുബായിലുള്ള 15000 കോടി രൂപയുടെ സ്വത്തുക്കള്‍ നേരത്തേ മരവിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *