ബുള്ളറ്റ് ട്രെയിന്‍ ബി.ജെ.പിയുടെ ഗിമ്മിക്ക് മാത്രം, വിമര്‍ശനവുമായി ശിവസേന

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിനോ ആബെയും സംയുക്തമായി ഇന്ന് നിര്‍വഹിക്കാനിരിക്കെ വിമര്‍ശനവുമായി എന്‍.ഡി.എ ഘടകകക്ഷിയായ ശിവസേന. ഗുജറാത്ത് ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ഗിമ്മിക്ക് മാത്രമാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെന്നും രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലില്ലാഴ്മ പരിഹരിക്കാന്‍ പുതിയ പദ്ധതി കൊണ്ട് സാധിക്കില്ലെന്നും ശിവസേന വ്യക്തമാക്കി.

നേരത്തെയും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ വിമര്‍ശിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. ബുള്ളറ്റ് ട്രെയിന്‍ നടപ്പിലാക്കുന്നതിന് മുമ്ബ് നിലവിലെ ട്രെയിനുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.

ഗുജറാത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. മുംബയ് മുതല്‍ അഹമ്മദാബാദ് വരെയുള്ള 508 കി.മീ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2022ല്‍ പൂര്‍ത്തിയാവുമെന്നാണ് കേന്ദ്രത്തിന്റെ വാദം. ആദ്യ ഘട്ട സര്‍വീസിന് 24 ഹൈ സ്പീഡ് ട്രെയിനുകള്‍ ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യുകയും രണ്ടാംഘട്ടം മുതല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ട്രെയിനുകളും ഉപയോഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *