മഹിളാനേതാവിന് അശഌലസന്ദേശം; ബിജെപി നേതാവിന് എതിരെ പരാതി

കൊച്ചി > മഹിളാ മോര്‍ച്ച നേതാവിന് മൊബൈല്‍ ഫോണിലൂടെ അശഌലദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച ബിജെപി മധ്യമേഖലാസംഘടനാ സെക്രട്ടറിക്കെതിരെ പരാതി. എബിവിപി മുന്‍ സംസ്ഥാന നേതാവും ആലുവ സ്വദേശിയുമായ യുവനേതാവിനെതിരെയാണ് യുവതിയുടെ ഭര്‍ത്താവ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ആര്‍എസ്എസ് നേതാക്കള്‍ക്കും പരാതി നല്‍കിയത്. ബിജെപി മുന്‍ ജില്ലാമേധാവിയുടെ മകനായ മധ്യമേഖലാ സെക്രട്ടറി, വി മുരളീധരന്‍പക്ഷത്തെ പ്രമുഖനാണ്.

തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള യുവനേതാവിന്റെ ശല്യം സഹിക്കാനാവാതെയാണ് ടൂര്‍ ടാക്‌സി ഡ്രൈവറായ ഭര്‍ത്താവ് പരാതി നല്‍കിയത്. മൊബൈല്‍ ആപ്പായ ഐഎംഒ ഉപയോഗിച്ചാണ് അശഌല സന്ദേശങ്ങള്‍ അയച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് യുവതിയെ കൊട്ടാരക്കരയിലെ വീട്ടിലേക്കു മാറ്റി. എന്നാല്‍, യുവതിയെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം നേതാവിന്റെ നേതൃത്വത്തില്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. സംഭവം ഒതുക്കാന്‍ ഒരുവിഭാഗം ശ്രമമാരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *