ബന്ധു നിയമനക്കേസില്‍ ഇ പി ജയരാജന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

തിരുവനന്തപുരം : ബന്ധുനിയമനക്കേസില്‍ ഇ പി ജയരാജന് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈ എസ് പി, ഡയറക്ടര്‍ക്ക് കൈമാറി. തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. വിജിലന്‍സിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.

അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കോടതിയെ നിലപാട് അറിയിക്കും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡയറക്ടര്‍ സര്‍ക്കാരിനും കൈമാറും.

ഇപി ജയരാജനെതിരെ അഴിമതി നിരോധന നിയമം 13 1 ഡി വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചത്. നിയമന നടപടിയില്‍ സാമ്ബത്തിക നേട്ടമോ, അധികാരദുര്‍വിനിയോഗമോ ജയരാജന്‍ നടത്തിയിട്ടില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. അതിനാല്‍ കേസുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് വിജിലന്‍സ് അന്വേഷണസംഘത്തിന്റെ തീരുമാനം.

2016 ഒക്ടോബര്‍ ഒന്നിന്, ബന്ധുവായ പി കെ ശ്രീമതി എംപിയുടെ മകന്‍ പികെ സുധീര്‍ നമ്ബ്യാരെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇയുടെ എംഡിയായി നിയമിച്ച് ഉത്തരവിറക്കിയിരുന്നു. ഇതാണ് വിവാദമായത്.

Leave a Reply

Your email address will not be published. Required fields are marked *