തിരുവനന്തപുരം: സരിത പറയുന്നതു മാത്രം കേള്‍ക്കാനാണെങ്കില്‍ ഏഴരക്കോടി ചെലവാക്കി സോളാര്‍ കമ്മിഷനെ നിയമിച്ചത് എന്തിനെന്ന് കെ. മുരളീധരന് എംഎല്‍എ. അന്‍പതു വര്‍ഷത്ത ിലധികം ജനപ്രതിനിധിയായ ഉമ്മന്‍ ചാണ്ടിയെക്കാള്‍ കമ്മിഷനു വിശ്വാസം സരിതയെയാണ്. നിയമ സെക്രട്ടറിയെ വിശ്വാസമില്ളെങ്കില്‍ പുതിയ ആളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.ഒരു റിപ്പോര്‍ട്ട് ഇത്രയും മോശമായി കൈകാര്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.മുരളീധരന് ആവശ്യപ്പെട്ടു.
സോളര്‍ കമ്മിഷന് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടേതെന്ന പേരില്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ എല്‍ഡിഎഫിനെ തിരിഞ്ഞു കുത്തും. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കമ്മ ിഷന്‍ നടപടികള്‍ നീട്ടികൊണ്ടുപോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെയുള്ള തെറ്റായ നടപടികളില്‍ മാപ്പു ചോദിച്ച് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വയ്ക്കണം. അതുവരെ ഒരു നടപടിയും പാടില്ളെന്നും കെ.മുരളീധരന് പറഞ്ഞു.
നിയമസഭാ സാമാജികര്‍ പത്രം നോക്കി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ മനസ്സിലാക്കണമെന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും? കമ്മിഷന് റിപ്പോര്‍ട്ട് കിട്ടിയാല്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തശേഷം നിയമസഭയില്‍ വയ്ക്കണമെന്നാണ് ചട്ടം. റിപ്പോര്‍ട്ടിനെക്കുറിച്ച് അതിനു മുന്‍പ് ഒരു അഭിപ്രായം പറയാന്‍ പാടിലഌ നിയമസഭയ ിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കേണ്ടത്.
കീഴ്വഴക്കം പരസ്യമായി ലംഘിച്ചാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ക്കിടെ കമ്മിഷന് റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞ കണ്ടെത്തലുകളിലേക്ക് കമ്മിഷന് എങ്ങനെ എത്തി എന്നറിയാനാണ് റിപ്പോര്‍ട്ട് കാണണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നത്. 32 കേസുകളില്‍ പ്രതിയായ, അടിക്കടി ന ിലപാടുകള് മാറ്റുന്ന ഒരു വ്യകതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണോ ഈ തീരുമാനത്തിലെത്തിയതെന്ന് അറിയേണ്ടതുണ്ട്. മറ്റു മൊഴികള്‍ സംബന്ധിച്ച കമ്മിഷന്റെ അഭിപ്രായവും അറിയണം.
ആ മൊഴികള്‍ കമ്മിഷന് തള്ളിയെങ്കില്‍ എന്തു കൊണ്ടാണെന്നും മനസ്സസിലാക്കേണ്ടതുണ്ട്. നിയമസഭാ സാമാജികരുടെ അവകാശങ്ങള്‍ ഹനിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയ ുടേത്. യുഡിഎഫ് നേതാക്കളെ ഒന്നടങ്കം മോശക്കാരായി ചിത്രീകരിക്കാനായി മുഖ്യമന്ത്രി നടത്തിയ കുത്സിത പ്രവൃത്തിയാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
