സ്വര്‍ണ്ണക്കടത്തുകേസ് പ്രതി അബുലൈസ് ഉടന്‍ കീഴടങ്ങുമെന്ന് പിതാവ്

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതി അബുലൈസ് ഉടന്‍ കീഴടങ്ങുമെന്ന് പിതാവ് എം.പി.സി.നാസര്‍. വിദേശത്ത് ഒളിവില്‍ കഴിയുന്ന ഇയാള്‍ ജനപ്രതിനിധികള്‍ക്കൊപ്പം ചിത്രമെടുത്തത് വിവാദമായിരുന്നു.

സുപ്രീം കോടതിയിലെ കേസ് തീരുന്നതോടെ നേരിട്ടെത്തി കീഴടങ്ങുമെന്നാണു കുടുംബം പറയുന്നത്. കൊഫെപോസ നിയമ പ്രകാരം തടവ് വിധിച്ചതിനെ തുടര്‍ന്ന് മൂന്നു കൊല്ലമായി ദുബായില്‍ ഒളിവില്‍ കഴിയുകയാണ് അബുലൈസ്.

കൊഫെപോസ പ്രകാരം വാറന്റുള്ള അബുലൈസ് കാഠ്മണ്ഡു വഴി കേരളത്തിലേക്കു കടക്കുന്നതിനിടെ ഉത്തര്‍പ്രദേശ് പൊലീസിന്റെ പിടിയിലായപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ രക്ഷിച്ചതായി ആരോപണമുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും 2017 ജനുവരിയിലും ഏപ്രിലിലും അബുലൈസ് കേരളത്തിലെത്തി. ഡിആര്‍ഐയുടെ തിരിച്ചറിയല്‍ നോട്ടിസുള്ളതിനാല്‍ കാഠ്മണ്ഡു വഴിയാണ് നാട്ടിലെത്തിയിരുന്നത്. വിമാനത്താവളങ്ങള്‍ വഴി 39 കിലോ സ്വര്‍ണം കടത്തിയ സംഘത്തിലെ പ്രധാനിയാണ് അബുലൈസ്.

Leave a Reply

Your email address will not be published. Required fields are marked *