ബര്‍ലിന്‍: ബോറടി മാറ്റാന്‍ ജര്‍മ്മന്‍ നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ

ബര്‍ലിന്‍: ബോറടി മാറ്റാന്‍ ജര്‍മ്മന്‍ നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ. ബെര്‍ലിനിലെ ഡെല്‍മെന്‍ഹോര്‍സ്റ്റ് ആശുപത്രിയില്‍ നഴ്‌സായിരുന്ന നെയ്ല്‍സ് ഹൊഗെല്‍ എന്ന നാല്‍പ്പത്തിയൊന്നുകാരിയായ നഴ്‌സാണ് ഈ അരും കൊലകള്‍ നടത്തിയത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ മരണകാരണമാകാവുന്ന മരുന്നുകള്‍ കുത്തിവെച്ചായിരുന്നു നെയ്ല്‍സ് കൃത്യം നിര്‍വ്വഹിച്ചിരുന്നത്.

1999  2005 വര്‍ഷങ്ങളിലാണ് നെയ്ല്‍സ് നഴ്‌സായി ഇവിടെ ജോലി ചെയ്തത്. ഇക്കാലയളവില്‍ നടന്ന മരണങ്ങളില്‍ അന്വേഷണം നടത്തിയും ശാസ്ത്രീയ പരിശോധന നടത്തിയുമാണ് കുറ്റം തെളിയിച്ചത്.

എന്നാല്‍, കൂടുതല്‍ മരണങ്ങള്‍ സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്. അതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണു കണക്കുകൂട്ടല്‍. രോഗികളില്‍ മരുന്നു കുത്തിവയ്ക്കാറുണ്ടായിരുന്നുവെന്ന് നെയ്ല്‍സ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കുത്തിവയ്‌പ്പെടുക്കുമ്പോള്‍ രോഗിക്ക്ഹൃദയസ്തംഭമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകും.

അപ്പോള്‍ ജോലിയില്‍ വ്യാപൃതയായി രോഗികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്‌ബോള്‍ ലഭിക്കുന്ന അഭിനന്ദങ്ങളില്‍ നിന്നും ലഭിക്കുന്ന ആവേശമാണ് നെയ്ല്‍സിനെ വീണ്ടും വീണ്ടും കൊലപാതകങ്ങല്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. 2005 ജൂണില്‍ നെയ്ല്‍സ് രോഗിയെ കുത്തിവയ്ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട മറ്റൊരു നഴ്‌സാണ് അവര്‍ക്കെതിരെപരാതി നല്‍കിയത്.

അതേത്തുടര്‍ന്ന് നെയ്ല്‍സ് അറസ്റ്റു ചെയ്യപ്പെടുകയും 2008ല്‍ ഏഴര വര്‍ഷത്തേക്കു ശിക്ഷിക്കപ്പെടുകയും ചെയ്തു. ശേഷം, ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നെയ്ല്‍സിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നൂറിലേറെ കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *