കോഴിയെ ബലാത്സംഗം ചെയ്ത 14കാരനെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ജാലാപൂര് ഭാട്ട്യയിലെ പൊലീസ് സ്റ്റേഷനിലാണ് അന്‍സാര്‍ ഹുസൈന് എന്ന ബാലനുളളത്.
ലാഹോറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുളള പ്രദേശമാണിവിടം. ബാലന്റെ അയല്ക്കാരന് മന്‍സാബ് അലിയുടെ പരാതിയിലാണ് അറസ്റ്റ്. നവംബര്‍ 11ന് കോഴിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
‘ഹുസൈന്റെ ക്രൂര പീഡനത്താല്‍ കോഴി മരിച്ചു .നസറുളള,തുഫൈല്‍ എന്നിവര്‍ ഈ കൃത്യത്തിന് സാക്ഷികളാണ്.’പരാതിക്കാരനെ ഉദ്ധരിച്ച് എഫ്ഐആര്‍ ഇങ്ങിനെ പറയുന്നു.
മെഡിക്കല്‍ പരിശോധനയില്‍ കോഴി ബലാത്സംഗം ചെയ്യപ്പെട്ടതായി തെളിഞ്ഞു.’ഹുസൈന് കുറ്റം സമ്മതിച്ചു.ലൈംഗിക ദാരിദ്ര്യത്താലാണ് താനിത് ചെയ്തതെന്ന് ഹുസൈന് പറഞ്ഞു.’സ്റ്റേഷന് ഹൗസ് ഓഫീസര്‍ സര്‍ഫ്രാസ് അഞ്ജും ദി എക്സ്പ്രസ് ട്രിബ്യൂണിനോട് പറഞ്ഞു.
പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
