ക്വാറി അപകടം: മരണം രണ്ടായി, നിരവധി പരുക്ക്

തിരുവനന്തപുരം: മാരായിമുട്ടത്ത് പാറമട അപകടത്തില്‍ മരണം രണ്ടായി.  സേലം സ്വദേശി സതീഷ്, മാലിക്കുളങ്ങര സ്വദേശി ബിനില്‍ എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കുണ്ട്. കൂടുതല്‍ പേര്‍ ഇടിഞ്ഞു വീണ പാറക്കടിയിലുണ്ടോയെന്ന ആശങ്ക തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം തുടഊര്‍ജ്ജിതമാണ്. പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അപകടമുണ്ടായത്. അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കോട്ടയ്ക്കലില്‍ അലോഷ്യസ് എന്നയാളുടെ ക്വാറിയിലാണ് അപകടം. പാറപൊട്ടിക്കുമ്പോള്‍ താഴെ ജോലിയിലേര്‍പ്പിട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണായിരുന്നു അപകടം. അപകട സമയത്ത് ക്വാറിയിലുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്കാണ് ഇടിഞ്ഞ പാറയുടെ ഒരു വലിയ ഭാഗം വന്ന് പതിച്ചത്. പാറമട പൊടിക്കുമ്പോള്‍ മറ്റൊരു വശത്ത് ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് മാറ്റുകയായിരുന്നു. ഇതാണ് അപകടമുണ്ടാക്കിയത്. അനുമതിയില്ലാതെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന സൂചനയുമുണ്ട്.

ഗുരുതരമായ അശ്രദ്ധയാണ് ഉണ്ടായത്. പാറപൊടിക്കുമ്പോള്‍ ഇവിടെ മറ്റ് ജോലികള്‍ നടക്കുകയായിരുന്നു. ഇത് പാടില്ലാത്തതാണ്. ഇതിനൊപ്പമാണ് പാറമടയുടെ പ്രവര്‍ത്തനത്തെ കുറിച്ച് സംശയങ്ങളെത്തുന്നത്. എത്ര പേര്‍ പണി ചെയ്യുകയായിരുന്നു എന്ന് പോലും പറയാനാവാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ പാറയ്ക്കുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിയോ എന്ന സംശയം സജീവമാണ്. അതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇരുപതോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.

 
മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറായ സേലം ധര്‍മ്മകുടി സ്വദേശി സതീശ് (29)സംഭവ സ്ഥലത്ത തന്നെ മരിച്ചു. എട്ടോളം പേര്‍ പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ കൂടുതലും ജോലി ചെയ്യുന്നത്. അടര്‍ന്ന് വീഴുന്ന പാറകള്‍ എടുത്ത് മാറ്റാനും മണ്ണുമാന്തി യത്രം ഉപയോഗിക്കുന്നത്. പാറ പൊട്ടിക്കുമ്പോഴും ഇതുപയോഗിച്ച് മറുഭാഗത്ത് ജോലി തുടരുകയായിരുന്നു.

 

 
ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതേസമയം അപകടമുണ്ടായ പാറമടയ്ക്ക് പഞ്ചായത്തിന്റെ ലൈസന്‍സില്ല എന്നൊരു ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യത്തിന് ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ മതിയായ സുരക്ഷാ ക്രമീകരണമൊന്നും ഇവിടെ ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *