അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ ഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. കെട്ടിടങ്ങളുടെ ഉറപ്പും സുരക്ഷയും ഒരുക്കാനാണ് ക്രമവത്കരിക്കുന്നത്. ഇതിനായി നിയമഭേദഗതി കൊണ്ടുവരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. 2017 ജൂലൈ 31നോ അതിനു മുമ്‌ബോ നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. പ്രത്യേക സമിതി രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സുരക്ഷ, ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ കോമ്ബൗണ്ടിങ് ഫീസ് ഈടാക്കി കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തുന്നതിന് പ്രത്യേകം ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു.
കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ പുനഃരുദ്ധാരണം എന്നിവയും ക്രമവല്‍ക്കരണ പരിധിയില്‍ കൊണ്ടുവരും. അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനുളള അധികാരം പഞ്ചായത്തിലാണെങ്കില്‍ ജില്ലാ ടൗണ്‍പ്ലാനര്‍, ഡെപ്യൂട്ടി ഡയറക്റ്റര്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിക്കായിരിക്കും. നഗരങ്ങളിലാണെങ്കില്‍ ഇതിനുളള അധികാരം ജില്ലാ ടൗണ്‍ പ്ലാനര്‍, റീജിണല്‍ ജോയിന്റ് ഡയറക്റ്റര്‍ (അര്‍ബന്‍ അഫേയ്‌ഴ്‌സ്) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്കായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *