രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നു; കടലിലുള്ള കൂടുതല്‍പേരെ കണ്ടെത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: കാറ്റിലും മഴക്കെടുതിയിലും അകപ്പെട്ടവരെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കടലില്‍ അകപ്പെട്ട കൂടുതല്‍പേരെ രക്ഷാപ്രവര്‍ത്തനം നടത്തുന്ന കപ്പലുകള്‍ക്ക് കണ്ടെത്താനായിട്ടുണ്ട്. എന്നാല്‍ എത്രപേരാണ് കടലില്‍ അകപ്പെട്ടിട്ടുള്ളതെന്ന് ഇപ്പോഴും വ്യക്തതയില്ല.ഇന്നലെ ഉച്ചക്ക് 12 നാണ് മുന്നറിയിപ്പ് കിട്ടിയത് , തുടര്‍ന്നു എല്ലാ നടപടികളും സ്വീകരിച്ചു .

33 വള്ളങ്ങളെ രക്ഷാകപ്പലുകള്‍ കണ്ടെത്തി. എന്നാല്‍ അതിലുള്ളവര്‍ വള്ളം ഉപേക്ഷിേച്ച് കപ്പലില്‍ കയറാന്‍ തയ്യാറാകുന്നില്ല. തങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മതിയെന്നും അല്ലെങ്കില്‍ വള്ളമടക്കം തങ്ങളെ കരയിലെത്തിക്കണമെന്നുമാണ് ആവശ്യം. വള്ളമടക്കം കരയിലെത്തിക്കുക ഇപ്പോള്‍ പ്രാവര്‍ത്തികമാല്ല. വള്ളം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തത് കാണിക്കുന്നത് അവര്‍ സുരക്ഷിതര്‍ ആണെന്നാണ്. അവര്‍ നില്‍ക്കുന്നിടത്ത് അത്ര വലിയ പ്രശ്‌നം ഇല്ലെന്നാണ്.
കാറ്റ് ലക്ഷദ്വീപിലേക്ക് നീങ്ങുന്നതിനാല്‍ അവിടെയും രക്ഷാപ്രവര്‍ത്തനം നടത്തേണ്ട ചുമതലയുണ്ട്. അതിനാല്‍ കൂടുതല്‍ സഹായത്തിനായി കേന്ദ്രപ്രതിരോധ മന്ത്രാലയത്തെ സമീപിക്കും. കൂടുതല്‍ എയര്‍ ക്രാഫ്റ്റുകള്‍ വിട്ടുതരണമെന്ന് പ്രതിരോധ മന്ത്രിയോട് ആവശ്യപ്പെടും.
നേവിയുടേയും കോസ്റ്റുഗാര്‍ഡിന്റെയും അടക്കം 7 കപ്പലുകള്‍ തെരച്ചില്‍ നടത്തുന്നുണ്ട്. 10 പേരെ നേവിയും 10 പേരെ മര്‍ച്ചന്റ് കപ്പലുകളും രക്ഷിച്ചു.ആലപ്പുഴയില്‍നിന്നും പോയ വള്ളത്തിലുള്ളവര്‍ വൈപ്പിനില്‍ എത്തിചേര്‍ന്നിട്ടുണ്ട്.33 പേരെ ഇതിനകം രക്ഷിച്ചു , ജനം പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ നല്ല സഹകരണമാണ് നല്‍കുന്നത്.
എയര്‍ഫോസിന്റെയും നേവിയുടേയും അടക്കം നാല് വിമാനങ്ങള്‍ തെരച്ചില്‍ നടത്തുന്നുണ്ട് . എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ അവയുടെ രക്ഷാപ്രവര്‍ത്തനം മെച്ചപ്പെടുത്താനാകുന്നില്ല.
കടലില്‍ അകപ്പെട്ടവര്‍ ബന്ധുക്കളും വേണ്ടപ്പെട്ടവരും ആകുമ്‌ബോള്‍ കരയിലുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിറങ്ങുന്നുണ്ട്. ഇത് ആപത്താണ്. ഇന്നലെ ഇത്തരത്തില്‍ രക്ഷാപ്വ്രര്‍ത്തനത്തിനിറങ്ങിയ രണ്ട് വളളത്തിലുള്ളവരെ രക്ഷിക്കാന്‍ നേവിയുട കപ്പല്‍ പോകേണ്ടി വന്നു. അതിനാല്‍ ആരും സ്വയം രക്ഷാദൌത്യം ഏറ്റെടുത്ത് കടലില്‍ ഇറങ്ങുരത്.
ചുഴലി ഇപ്പോള്‍ കേരളതീരത്തുനിന്നും 200 മീറ്റര്‍ അകലെയാണ് . അതിനാല്‍ കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ട്. എന്നാലും അടുത്ത 36 മണിക്കൂര്‍ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാറിന്റെ എല്ലാ വകുപ്പുകളും യോജിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *