ബ്യൂണസ് ഐറീസ്: ആഹാരം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രണ്ട് വയസുകാരിയെ മാതാവ് കൊലപ്പെടുത്തി. ഫ്‌ലോറന്‍സിയോ വാരിലിയിലുള്ള കരീന ഗോമസ് (26) ആണ് 23 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകക്കുറ്റത്തിന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.
‘എനിക്ക് കുഞ്ഞിന് ആഹാരം നല്‍കാന്‍ കഴിയില്ല. ഇനി അവള്‍ ഇത് അധികം സഹിക്കേണ്ടി വരില്ല. എനിക്ക് മടുത്തു’ ഇതായിരുന്നു ഇവരുടെ അവസാന വാക്കെന്ന് മിറര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം മുറിയില്‍ കുഞ്ഞുമായി കയറിയ കരീന എത്ര വിളിച്ചിട്ടും വാതില്‍ തുറന്നില്ലെന്ന് ഇവരുടെ ബന്ധു വ്യക്തമാക്കി. പിന്നീട് വാതില്‍ തുറന്നപ്പോള്‍ ഒരു പുതപ്പില്‍ പൊതിഞ്ഞ കുഞ്ഞിനെ മുറുകെ പിടിച്ചു കൊണ്ട് പുറത്തേക്കോടിയതായും അവര്‍ പറഞ്ഞു.
