തിരുവനന്തപുരം: തൂത്തുക്കുടിയില്‍ നിന്ന് പോയ സന്റെ് പീറ്റര്‍ ബോട്ട് ലക്ഷദ്വീപിലെ കല്‍പ്പേനിയില്‍ കണ്ടെത്തി. ബോട്ടിലെ തൊഴിലാളികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഇതില്‍ പതിനൊന്ന് പേരുണ്ടായിരുന്നു. ഒരാള്‍ മരിച്ചു. എട്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാനില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു.
രക്ഷപ്പെട്ടവര്‍ ആശുപത്രിയില്‍ ചികിത്‌സയിലാണ്. തമിഴ്‌നാട് സ്വദേശികളാണ് രക്ഷപ്പെട്ടതെന്നാണ് സൂചന. എന്നാല്‍ ബോട്ട് കേരളത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുരുത്തിന് സമീപത്തായി രണ്ടു ബോട്ടുകള്‍ കൂടി കണ്ടെത്തിയതായും വിവരങ്ങളുണ്ട്.
ഇതോടെ നാവികസേനയും കോസ്റ്റ് ഗാര്‍ഡും വ്യോമസേനയും ചേര്‍ന്ന് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 29 പേരെ രക്ഷപ്പെടുത്തി. മരണം 16 ആയതായും റിപ്പോര്‍ട്ടുണ്ട്?.
