പ്രതിരോധമന്ത്രി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമനന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് കേരളത്തിലെത്തും. ദുരന്തത്തിന്റെ വ്യാപ്തി വലുതാണെന്നാണ് സേനയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സേന നടത്തുന്ന രക്ഷാപ്രവ്രര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി മന്ത്രിയുടെ സന്ദര്‍ശനം.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എയര്‍ഫോഴ്‌സിന്റെ തിരുവനന്തപുരം ശംഖുമുഖത്തെ ടെക്‌നിക്കല്‍ ഏരിയയില്‍ മന്ത്രിയെത്തും. രണ്ടുദിവസമാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം.

 

ഇന്നു മൂന്നുമണിയോടെ എത്തുന്ന മന്ത്രി കന്യാകുമാരിയിലേക്ക് തീരദേശത്തു കൂടി റോഡ് മാര്‍ഗമാകും പോവുക. എത്ര മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നത് ഉള്‍പ്പെടെയുള്ള കന്യാകുമാരിയിലെ സ്ഥിതികള്‍ മന്ത്രി വിലയിരുത്തും.

 
തിരിച്ച് തിരുവനന്തപുരത്തെത്തുന്ന മന്ത്രി ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കരസേന സജ്ജമായിരിക്കുകയാണ്. നാവികസേനയും വ്യോമസേനയും നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *