തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കെഎം മാണിക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു

ദില്ലി: പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കെഎം മാണിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രിം കോടതി നോട്ടീസയച്ചു. മണ്ഡലത്തിലെ വോട്ടറായ കെസി ചാണ്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി കെഎം മാണിക്ക് നോട്ടീസയച്ചത്.

 

വോട്ടെടുപ്പിന് മുന്‍പുള്ള ദിവസം മീനച്ചില്‍ താലൂക്ക് റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് കുടിശിക നല്‍കിയതിലൂടെ വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നാണ് ആരോപണം. സഹകരണ ബാങ്ക് വഴി വായ്പ ലഭ്യമാക്കി കുടിശിക വിതരണം ചെയ്തത് വോട്ടര്‍മാര്‍ക്ക് കോഴ നല്‍കിയതിന് തുല്യമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

 

കുടിശിക വിതരണം ചെയ്തത് കോഴയായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കി നേരത്തെ ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്ന് നല്‍കിയ അപ്പീലില്‍ ജസ്റ്റിസ് ജെ ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള സുപ്രിം കോടതി ബെഞ്ചാണ് മാണിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *