കൊച്ചി: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തു. നേരത്തെ ഷെഫിന്‍ എന്‍.ഐ.എയ്ക്ക് നല്‍കിയ മൊഴിയില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. നാല് മണിക്കൂര്‍ സമയമെടുത്താണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്. കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യല്‍.
ഹാദിയയെ സേലത്ത് തുടര്‍ പഠനത്തിന് അയയ്ക്കാന്‍ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഷെഫിന്‍ ജെഹാനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്തത്. ഹാദിയ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വാദത്തിനിടെ ഷെഫിന് ഐസിസ് ഭീകരസംഘടനയുമായി ബന്ധമുള്ളതിന് തെളിവുകള്‍ ലഭിച്ചെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു. ഷെഫിന്‍ ഐസിസ് പ്രവര്‍ത്തകരുമായി സംസാരിച്ചതിനും തെളിവുകള്‍ ഉള്ളതായി എന്‍.ഐ.എ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.
