തിരുവനന്തപുരം: മദ്ധ്യപ്രദേശ് ബയോ ഡൈവേഴ്സിറ്റി ബോര്ഡിലെ ഉദ്യോഗസ്ഥര് മാണിക്കല് ഗ്രാമപഞ്ചായത്ത് സന്ദര്ശിച്ചു. ബോര്ഡിലെ ടാക്സോണമിസ്റ്റ് ഡോ. കാഷിറാം കാരംകാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില് പ്രേംചന്ദ് ഭാണ്ട്വി, ഡോ. ജഗദീഷ് പ്രസാദ് റാവത്ത്, യഷ്വന്ത് സിംഗ്, നീലേഷ് കപൂര് തുടങ്ങി ഉന്നതോദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്ത്തകരുമാണ് സംഘത്തിലുണ്ടായിരുന്നത്. കേരള സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോര്ഡിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഭോപ്പാലിലെ തരിശുനിലങ്ങളില് 12 ലക്ഷം വൃക്ഷത്തൈകള് നട്ട് പരിപാലിച്ച് ഒരു വനം തന്നെ സൃഷ്ടിച്ച പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് ജയറാം മീണ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാതയുടെ നേതൃത്വത്തില് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേര്ന്ന് സംഘത്തെ സ്വീകരിച്ചു. വൈസ് പ്രസിഡന്റ് കെ. ജയന്, മെമ്പര്മാരായ ശാന്തകുമാരി, ലേഖകുമാരി, വിജയകുമാര്, ലതിക, ദേവകി, സെക്രട്ടറി എം.പി. പ്രമോദ് തുടങ്ങിയവര് സന്നിഹിതരായിരുന്നു
